സൈബർ ആക്രമണം; ജെയ്കിന്റെ ഭാര്യയുടെ പരാതിയിൽ കേസെടുത്ത് പോലീസ് 

 

കോട്ടയം: സൈബർ ആക്രമണത്തിനെതിരെ പുതുപ്പള്ളി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. മണർകാട് പൊലീസാണ് കേസെടുത്തത്. സ്ത്രീകളുടെ അന്തസ് കെടുത്തുന്ന പ്രവർത്തികൾക്കെതിരെയുള്ള ഐപിസി 509 വകുപ്പ് പ്രകാരവും കേരള പൊലീസ് ആക്ടിലെ 119 വകുപ്പ് പ്രകാരവും സമൂഹ മാധ്യങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നതിനെതിരെയുള്ള കേരള പൊലീസ് ആക്ടിലെ 120 വകുപ്പ് പ്രകാരവുമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.