റേഷൻ വിതരണത്തിലെ തടസം ആധാർ സംവിധാനത്തിലെ അപാകതയെന്ന് മന്ത്രി ജി ആർ അനിൽ 

 

സംസ്ഥാനത്തെ റേഷൻ വിതരണത്തിലെ  തടസ്സത്തിന് കാരണം ആധാർ സംവിധാനത്തിലെ അപാകതയെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ വിതരണത്തിൽ മണിക്കൂറുകളോളം തടസ്സം നേരിട്ടിരുന്നു. ഇ-പോസ് മിഷനിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റേഷൻ കടയുടമകൾ ആരോപിച്ചത്. എന്നാൽ പ്രശ്നം ഇ-പോസ് മിഷന്റെ അല്ല മറിച്ച് ആധാർ ഓതന്റിക്കേഷനാണെന്ന് മന്ത്രി പറഞ്ഞു.

വിഷയം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്ക് അരിവിതരണത്തിന് തടസ്സമുണ്ടാകില്ല. കാര്യക്ഷമമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.