പിറന്നാൾ നിറവിൽ ദുൽഖർ സൽമാൻ 

 

മ​ല​യാ​ള​ത്തി​ന്റെ​ ​പ്രി​യ​താ​രം​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന് ​ഇ​ന്ന് ​മുപ്പത്തിയാറാം പിറന്നാൾ .തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും തൻറേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പ്രേക്ഷകരുടെ സ്വന്തം DQ വിനു സാധിച്ചു .സിനിമയിലെത്തി 8 വർഷങ്ങൾ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ഡിക്യു ഇതിനകം ഒരുപിടി നല്ല ചിത്രങ്ങളാൽ തെന്നിന്ത്യയിലൊട്ടാകെ യുവജനതയെ കൈയ്യിലെടുത്തു . താര പുത്രനായിട്ടുകൂടി അതിൻറയൊരു പ്രിവിലേജും എടുക്കാതെ സ്വന്തം കഴിവും അധ്വാനവും കൈമുതലാക്കി വളർന്നു വന്ന താരമായാണ് ദുൽഖറിനെ എല്ലാവരും വാഴ്ത്തുന്നത് .

കുറുപ്പിന് ശേഷം തീയേറ്ററിൽ ആവേശത്തിന്റെ ആൾക്കൂട്ടം ഓണക്കാലത്ത് സമ്മാനിക്കാൻ ഒരുങ്ങുകയാണ് ദുൽഖർ ചിത്രം കിംഗ് ഒഫ് കൊത്ത.ദുൽഖർ സൽമാനും റിതിക സിംഗും തകർപ്പൻ നൃത്തച്ചുവടുകളുമായി ഒരുമിക്കുന്ന കൊത്തയിലെ കലാപകാരാ എന്നു തുടങ്ങുന്ന ഗാനം പിറന്നാൾ സമ്മാനമായി ഇന്ന് വൈകുന്നേരം പുറത്തിറങ്ങും
 
നടൻ മമ്മൂട്ടിയുടേയും സുൽഫത്തിൻറെയും മകനായി 1986 ജൂലൈ 28നാണ് താരത്തിൻറെ ജനനം.കേരളത്തിലും ചെന്നൈയിലെ ശിഷ്യ സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് അമേരിക്കയിലെ പർഡ്യൂ സർവ്വകശാലയിൽ നിന്ന് ബി.ബി.എ. ബിരുദവും കരസ്ഥമാക്കിയ ശേഷമാണ് 2012ൽ അമാൽ സൂഫിയയെ വിഹാഹം ചെയ്യുന്നത്. 2017 മെയ് അഞ്ചിനാണ് താരം അച്ഛനായത്. മറിയം അമീറ സൽമാനാണ് മകൾ.