കിഴക്കമ്പലം അതിക്രമം; അറസ്റ്റിലായവരില്‍ 13 പേര്‍ മാത്രമാണ് പ്രതികളെന്ന് സാബു ജേക്കബ്
കിഴക്കമ്പലത്തെ അക്രമസംഭവങ്ങളില്‍ പോലീസിന് എതിരെ കിറ്റെക്‌സ് എംഡി സാബു ജേക്കബ്. അറസ്റ്റിലായ 164 പേരില്‍ 13 പേര്‍ മാത്രമാണ് പ്രതികളെന്ന് സാബു ജേക്കബ് അവകാശപ്പെട്ടു. ബാക്കിയുള്ളവര്‍ നിരപരാധികളാണെന്നും ജനങ്ങളെ കബളിപ്പിക്കാന്‍ പോലീസ് എല്ലാവരെയും പ്രതികളാക്കിയെന്നും സാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഭവം യാദൃശ്ചികമാണെന്ന് സാബു ആവര്‍ത്തിച്ചു. എങ്കിലും അതിന് പിന്നിലെ കാരണം കണ്ടെത്തേണ്ടതുണ്ട്. അറസ്റ്റിലായ 152 പേരെ തിരിച്ചറിയാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ബാക്കി 12 പേരെ എവിടെനിന്നാണ് കിട്ടിയതെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നാണ് സാബു അവകാശപ്പെടുന്നത്. 12 ലൈന്‍ ക്വാര്‍ട്ടേഴ്സിലായി 984 പേരാണ് താമസിക്കുന്നത്. ഇതില്‍ 499 പേര്‍ മലയാളികളാണ്. ബാക്കി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
12 ക്വാര്‍ട്ടേഴ്‌സുകളില്‍ മൂന്നെണ്ണത്തില്‍ നിന്ന് മാത്രമാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഹിന്ദിക്കാരെ മാത്രം ബസില്‍ കയറ്റിക്കൊണ്ടു പോയിരിക്കുകയാണ്. ഈ ക്വാര്‍ട്ടേഴ്‌സിലുള്ളവര്‍ മാത്രം പ്രതികളാണെന്ന് പോലീസ് എങ്ങനെ കണ്ടെത്തിയെന്നും പോലീസ് മുന്‍വിധിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സാബു പറഞ്ഞു.