പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ അതിതീവ്ര മഴ
ഗുജറാത്തും മഹാരാഷ്ട്രയും അടക്കം പടിഞ്ഞാറൻ തീര സംസ്ഥാനങ്ങളിൽ അതിതീവ്രമഴ തുടരുന്നു. ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ചൊവ്വാഴ്ചയോടെ മഴ വീണ്ടും കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഗുജറാത്തിലെ 53 താലൂക്കുകളിൽ രാവിലെ 8.30 ഓടെ ആരംഭിച്ച കനത്ത മഴ പലയിടത്തും തുടരുകയാണ്. രാജ്‌കോട്ടിലെ ലോധികയിൽ 2 മണിക്കൂറിനിടെ 6 സെന്റീമീറ്ററിലേറെ മഴ ലഭിച്ചു. നവസാരി, ജുനഗഡ് എനിവിടങ്ങളിൽ അതിവ രൂക്ഷമാണ് സാഹചര്യം.മൃഗങ്ങളും, വാഹനങ്ങളും അടക്കം ഒഴുകി പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഹമ്മദബാദ് വിമാനത്തവളത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
മഹാരാഷ്ട്ര , ഗോവ എന്നീ സംസ്ഥാനങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. റായ്ഗഗഡിൽ മണ്ണിടിച്ചിൽ നടന്ന പ്രദേശത്ത്, രക്ഷപ്രവർത്തനം തുടരുകയാണ്. ദുരന്തത്തിൽ ഇത് വരെ 27 മരണം സ്ഥിരീകരിച്ചു.
മുനാ നദിയിൽ ജലനിരപ്പ് വീണ്ടും അപകടനിലക്ക് മുകളിൽ എത്തി. ഹാഗ്‌നികുണ്ട് ബാരേജിൽ നിന്നും വെള്ളം തുറന്നു വിട്ടതാണ് യമുനയിലെ ജലനിരപ്പ് ഉയരാൻ കാരണമായത്. ഇന്ന് വൈകിട്ട് ജലനിരപ്പ് 15 സെന്റീമീറ്റർ വരെ ഉയർന്നേക്കാമെന്ന് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി.