കേരളത്തിൽ നിന്നും വരുന്നവർക്ക് പനി പരിശോധന നടത്തും; തമിഴ്നാട് ആരോഗ്യമന്ത്രി
Sep 13, 2023, 15:55 IST
സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്. കേരളത്തിൽ നിന്നും വരുന്നവർക്ക് പനി പരിശോധന നടത്തുമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം എ സുബ്രമണ്യൻ പറഞ്ഞു.
കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളായ നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, കന്യാകുമാരി, തെങ്കാശി എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ടെന്നും പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.