വെടിക്കെട്ട് ഉത്സവങ്ങളുടെ അവിഭാജ്യ ഘടകം, രാത്രി നടത്തേണ്ടത് പകൽ നടത്താനാവില്ല; ഹൈക്കോടതി നിർദേശത്തിന് എതിരെ കെ മുരളീധരൻ

​​​​​​​

 

അസമയത്ത് വെടിക്കെട്ട് പാടില്ലെന്ന ഹൈക്കോടതി നിർദേശത്തിന് എതിരെ കെ മുരളീധരൻ എംപി. ഉത്സവങ്ങളുടെ അവിഭാജ്യഘടകമാണ് വെടിക്കെട്ടെന്നും രാത്രി നടത്തേണ്ട വെടിക്കെട്ട് പകൽ നടത്താനാവില്ലെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ ആഘോഷങ്ങളുടെ ഭാഗമാണ് വെടിക്കെട്ട്. വർണ്ണങ്ങൾ വിടരുന്നത് രാത്രിയിലല്ലേ കാണാൻ കഴിയൂ. എല്ലാ മതങ്ങളുടെയും ആഘോഷങ്ങളിൽ വെടിക്കെട്ട് നടത്താറുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.