വിഴിഞ്ഞം തുറമുഖത്ത് ഒക്ടോബർ 15 ന് ആദ്യ കപ്പൽ എത്തും

 

വിഴിഞ്ഞം തുറമുഖത്ത് ഒക്ടോബർ 15 ന് ആദ്യ കപ്പൽ എത്തുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. പ്രതികൂല കാലാവസ്ഥയാണ് തീയതി മാറ്റത്തിന് പിന്നിൽ. ഒക്ടോബർ അഞ്ചിന് കപ്പൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. വിഴിഞ്ഞത്ത് നിർമ്മാണം നല്ല നിലിയിൽ പുരാഗമിക്കുന്നുവെന്നും മെയിൽ നിർമ്മാണം പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി. 


ആഗസ്റ്റ് 31ന് ചൈനയിലെ ഷാങ്ഹായ് തീരത്ത് നിന്ന പുറപ്പെട്ട കപ്പലാണ് ഒക്ടോബർ പതിനഞ്ചോടെ വിഴിഞ്ഞത്ത് എത്തുന്നത്. ഇന്നലെയാണ് ഇന്ത്യൻ തീരത്തേക്ക് കപ്പലെത്തിയത്. ഗുജറാത്തിലെ അദാനി തുറമുഖമായ മുന്ദ്രയിലേക്കാണ് ഇപ്പോഴത്തെ യാത്ര. രണ്ട് കൂറ്റൻ ക്രെയ്‌നുകൾ അവിടെയിറക്കിയ ശേഷമാണ് വിഴിഞ്ഞത്തേയ്ക്ക് തിരിക്കുക. പ്രതികൂല കാലാവസ്ഥയാണ് കപ്പൽ എത്താൻ വൈകുന്നത് എന്ന് തുറമുഖമന്ത്രി പറഞ്ഞു.