സ്വർണവില കൂപ്പുകുത്തി. ഇന്ന് കുറഞ്ഞത് 3,760 രൂപ
വില 90,000ത്തിന് താഴേക്ക്
Updated: Nov 20, 2026, 11:36 IST
സംസ്ഥാനത്ത് വെള്ളിയാഴ്ചയും സ്വർണവിലയിൽ വൻ ഇടിവ്. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11510 രൂപയിലും പവന് 3760 രൂപ കുറഞ്ഞ് 92080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചക്കിടെ പവന് 15,000 രൂപയാണ് കുറഞ്ഞത്.
അന്താരാഷ്ട്ര സ്വർണവില 3,500നടുത്ത് ഡോളറിലേക്ക് താഴ്ന്നതാണ് സംസ്ഥാനത്തും വില കുറയാൻ കാരണം. 2025 നവംബറിലാണ് ഇതിനു മുമ്പ് സ്വർണവില ഈ നിലവാരത്തില്‍ എത്തിയത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷയും ബോണ്ട് യീൽഡിലെ വർധനയും ഡോളർ കരുത്താർജിക്കുന്നതുമാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. ഓഹരി വിപണിയിലെ ഇടിവിനെത്തുടർന്ന് നഷ്ടം നികത്തുന്നതിനുള്ള വിൽപന സമ്മർദവും സ്വർണവിലയെ ബാധിക്കുന്നുണ്ട്. സാങ്കേതികമായും വിപണി ദുർബലമായ പ്രവണതയിലാണ്.