സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില
Nov 22, 2023, 12:11 IST
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. മൂന്ന് ദിവസത്തിനുശേഷം സ്വർണവില ഇന്നലെ ഉയർന്നിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5685 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4715 രൂപയുമാണ്.
സംസ്ഥാനത്ത് വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.