ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത നിലയില്‍
Nov 21, 2021, 11:10 IST
ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി തേജസിനെയാണ് രാജ്ഭവനിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 48 വയസായിരുന്നു. രാവിലെയാണ് തേജസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്.
തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്നാണ് കത്തില്‍ കുറിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളോ കുടുംബപ്രശ്‌നങ്ങളോ ആയിരിക്കാം ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് കരുതുന്നത്. തേജസ് ശനിയാഴ്ച രാത്രി 9 മണിയോടെ വിമാനത്താവളത്തില്‍ പോയി മടങ്ങി വന്നിരുന്നു. ഇതിന് ശേഷമായിരിക്കാം ആത്മഹത്യ നടന്നതെന്നാണ് നിഗമനം.
തേജസ് കുറച്ചു നാളുകളായി ഗവര്‍ണറുടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ടൂറിസം വകുപ്പില്‍ നിന്നാണ് തേജസ് ഗവര്‍ണറുടെ ഡ്രൈവറായി നിയമിതനായത്.