ഹെയ്‌തി ഭൂകമ്പത്തിൽ മരണം 1200 കവിഞ്ഞു.

 

കരീബിയൻ രാജ്യമായ ഹെയ്തിയിൽ ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ചു 1279 മൃതദേഹങ്ങൾ കണ്ടെടുത്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.30 നാണ് 7.2 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 6000 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. 

പതിമൂവായിരത്തിൽ അധികം വീടുകൾ പൂർണ്ണമായും അത്രതന്നെ വീടുകൾ ഭാഗികമായും തകർന്നു. സ്കൂളുകൾ, മറ്റു കെട്ടിടങ്ങൾ എന്നിവയും തകർന്നിട്ടുണ്ട്. ആഭ്യന്തര പ്രശ്നങ്ങളും കോവിഡും കൊണ്ട് വലയുന്ന ഹെയ്തിയിൽ പ്രകൃതി ദുരന്തങ്ങൾ പതിവാണ്. 

രാജ്യത്ത്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആശുപത്രിയിൽ ഉൾപ്പടെ തകർന്നത് രക്ഷ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. രക്ഷാപ്രവർത്ഥനം പുരോഗമിക്കുകയാണ്.