15 മാസത്തിന് ശേഷമുള്ള മോചനം; 4 വനിതാ സൈനികരെ ഹമാസ്  വിട്ടയയ്ക്കുന്നു.

 
 വെടിനിർത്തൽ കരാറിന്റെ ഭാഗമായി 4  വനിതാ സൈനികരെ ഹമാസ് ഇന്ന് വിട്ടയക്കും.  2023 ഒക്ടോബർ 7 ന് ഗാസ അതിർത്തിക്ക് സമീപം സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ഇവരെ  തട്ടിക്കൊണ്ടുപോയത്. ലിറി അൽബാഗ്, കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി എന്നിവരെ ഗാസ അതിർത്തിയോട് ചേർന്നുള്ള നഹൽ ഓസ് സൈനിക താവളത്തിൽ ഒരു നിരീക്ഷണ യൂണിറ്റിൽ നിന്നാണ് പിടികൂടിയത്. 15 മാസത്തിന് ശേഷമാണ് ഇവരെ മോചിപ്പിക്കുന്നത്.