ഇടുക്കിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും രണ്ട് മക്കളും മരിച്ചു 

 

ഇടുക്കി കൊച്ചറയില്‍ പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മക്കളും മരിച്ചു. കൊച്ചറ രാജാക്കണ്ടം ചെമ്പകശേരി കനകാധരന്‍, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പാടത്ത് പുല്ലരിയുന്നതിനിടെയായിരുന്നു അപകടം. വൈകിട്ട് പെയ്ത മഴയില്‍ പാടത്ത് വെള്ളം നിറഞ്ഞിരുന്നു. വെള്ളത്തിലേക്ക് പൊട്ടിവീണ ലൈന്‍ കമ്പിയാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ കൊച്ചറ പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി.