ആലുവ കേസിൽ സർക്കാർ ഇടപെട്ടത് കൊല്ലപ്പെട്ട കുഞ്ഞിന്റെ രക്ഷിതാക്കളെപ്പോലെ, സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കും; മുഖ്യമന്ത്രി 

 

ആലുവ കേസിൽ സർക്കാർ ഇടപെട്ടത് കൊല്ലപ്പെട്ട കുഞ്ഞിന്റെ രക്ഷിതാക്കളെപോലെയാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങികൊടുത്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 

‘സമഗ്രവും പഴുതടച്ചതുമായ അന്വേഷണം നടത്തി. കുടുബത്തിന് എല്ലാ സംരക്ഷണവും സർക്കാർ ഏർപ്പെടുത്തി. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സർക്കാരിലുള്ള വിശ്വാസത്തിൻ്റെ ഭാഗമാണ് ഇക്കാണുന്ന വൻ സ്ത്രീ പങ്കാളിത്തം’ എന്ന് നവകേരളസദസിന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ  മുഖ്യമന്ത്രി പറഞ്ഞു.