നവംബർ 21 ന് നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു 

 

നവംബർ 21 ന് നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ബസ് ഉടമകൾ സമരത്തിൽ നിന്ന് പിന്മാറിയത്. 140 കിലോമീറ്റ‍ർ കൂടുതൽ ദൈർഘ്യമുള്ള പെർമിറ്റുകൾ നിലനിർത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു.

വിദ്യാർത്ഥികളുടെ കൺസഷൻ വിഷയത്തിൽ രവി രാമൻ കമ്മീഷൻ റിപ്പോർട്ട് പഠിച്ചായിരിക്കും പ്രവർത്തിക്കുകയെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു. ബസ് ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന തീരുമാനം മാറ്റില്ലെന്ന് ​മന്ത്രി വ്യക്തമാക്കി.