സ്വാതന്ത്ര്യദിനാഘോഷം; അതിർത്തികളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അതിർത്തികളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. നിയന്ത്രണ രേഖയിലെയും ശ്രീനഗർ താഴ്വരയിലെയും സുരക്ഷയാണ് വർധിപ്പിച്ചത്. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും, ഡൽഹി മെട്രോ സ്റ്റേഷനുകളിലും എൻഎസ്ജിയുടെ നിരീക്ഷണം കർശനമാക്കി.
മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുക്കി, മെയ്തി വിഭാഗത്തിന്റെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. റെഡ് ഫോർട്ട് പരിസരത്തെ റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചുകൊണ്ട് പൊലീസ് വാഹനങ്ങളെ തടയുകയാണ്. ഡൽഹിയിൽ മാത്രം 10,000ൽ അധികം പൊലീസുകാരെയും സുരക്ഷാ സേനയെയുമാണ് നിയോഗിച്ചിരിക്കുന്നത്.
ഡൽഹി അതിർത്തി മേഖലകളിൽ ഉൾപ്പടെ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്ന റെഡ് ഫോർട്ട് പരിസരത്ത് കഴിഞ്ഞ മാസം 26-ാം തീയതി മുതൽ തന്നെ പൊതുജനങ്ങൽക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇവിടെയും എൻഎസ്ജിയുടെ സുരക്ഷ ഏർപെടുത്തിയിട്ടുണ്ട്. ഡെൽഹി മെട്രോ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും കർശന പരിശോധനയും സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ജമ്മു കാശ്മീരിലും പഞ്ചാബ് അതിർത്തിയിലും ശ്രീനഗർ താഴ്വരയിലും പരിശോധനയും സുരക്ഷയും ശക്തമാണ്. അടുത്ത ദിവസങ്ങളിൽ ഡൽഹി അതിർത്തി മേഖലകളിൽ ബാരിക്കേഡ് സ്ഥാപിച്ചുകൊണ്ടുള്ള കനത്താ സുരക്ഷാ വലയം തീർക്കും