കാബൂളിലേക്ക് ഇന്ത്യ അടിയന്തരമായി വിമാനം അയക്കുന്നു; കൂടുതല്‍ വിമാനങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദേശം

 
ന്യൂഡല്‍ഹി: താലിബാന്‍ ഭരണം കയ്യടക്കിയ അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ അടിയന്തരമായി വിമാനം അയയ്ക്കുന്നു. ഉച്ചയ്ക്ക് 12.30ന് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിക്കും.

ന്യൂഡല്‍ഹി: താലിബാന്‍ ഭരണം കയ്യടക്കിയ അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ അടിയന്തരമായി വിമാനം അയയ്ക്കുന്നു. ഉച്ചയ്ക്ക് 12.30ന് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിക്കും. കാബൂള്‍ വിമാനത്താവളത്തിലേക്കാണ് വിമാനം അയയ്ക്കുന്നത്. രണ്ട് വിമാനങ്ങള്‍ കൂടി സജ്ജമാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

കാബൂള്‍-ഡല്‍ഹി അടിയന്തര യാത്രയ്ക്ക് തയ്യാറായിരിക്കാന്‍ ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെയും നയതന്ത്ര ജീവനക്കാരെയും ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം കാബൂള്‍ വിമാനത്താവളത്തില്‍ രാജ്യം വിടാനായി എത്തിയവരുടെ തിക്കും തിരക്കുമാണ്. 

കാബൂളിനെ താലിബാന്‍ വളഞ്ഞതോടെ നിരവധി പേരാണ് രാജ്യം വിടാന്‍ എത്തുന്നത്. വിമാനങ്ങളില്‍ കയറിക്കൂടാന്‍ ജനങ്ങള്‍ തിക്കുംതിരക്കും കൂട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വിമാനത്താവളത്തില്‍ ഇതിനിടെ വെടിവെപ്പുണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.