ഇന്ത്യക്ക് പാരാലിമ്പിക്സിൽ സ്വർണമെഡൽ. ഷൂട്ടിങ്ങിൽ അവാനി ലേഖ്രക്ക് ലോക റെക്കോഡോടെ വിജയം.
Updated: Aug 30, 2021, 09:11 IST
ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യക്ക് സ്വർണ്ണം.10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ അവാനി ലേഖ്രയിലൂടയാണ് ഇന്ത്യക്ക് സ്വർണം ലഭിച്ചത്. ലോക റെക്കോഡോഡെയാണ് അവാനി സ്വർണ മെഡൽ നേടിയത്. 249.6 പോയിന്റ് സ്കോർ ചെയ്താണ് താരത്തിന്റെ മെഡൽ നേട്ടം. ടോക്യോയിൽ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് അവാനി നേടിയത്.
ഏഴാം സ്ഥാനക്കാരിയായിട്ടാണ് അവാനി ഫൈനലിന് യോഗ്യത നേടിയത്. ആകെ 621.7 പോയിന്റ് കരസ്ഥമാക്കിയാണ് താരം ഫൈനലിന് യോഗ്യത നേടിയത്.