പിണറായി വിജയനെതിരേ അന്വേഷണം; ഉത്തരവിട്ട് സർക്കാർ

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം
 

സി.എം.ആർ.എൽ. - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരേ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് തീരുമാനം.

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിർണായക തീരുമാനമുണ്ടായത്. വിവാദ ഇടപാടിൽ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി നേരിട്ട് ഉത്തരവിടുകയായിരുന്നു. പിണറായി വിജയന് പുറമേ, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി. വീണ എന്നിവർക്കെതിരെ അന്വേഷണം നടത്താനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.