ഹുർമുസ് തുറന്ന് ഇറാൻ; നീക്കം ലബനാനിൽ വെടിനിർത്തൽ നിലവിൽവന്നതിനു പിന്നാലെ

ലബനാനിലെ 10 ദിവസത്തെ വെടിനിർത്തൽ
 

ഹുർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത് ഇറാൻ. ലബനാനിൽ വെടിനിർത്തൽ നിലവിൽവന്നതിനു പിന്നാലെയാണ് ഇറാന്‍റെ നടപടി. ലബനാനിലെ 10 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ ഹുർമുസ് പൂർണമായി ഗതാഗതത്തിനായി തുറന്നുകൊടുത്തതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ച്ചി അറിയിച്ചു.

ലബനാനിലെ വെടിനിർത്തൽ കാലയളവിൽ ഹുർമുസ് കടലിടുക്കിലൂടെ എല്ലാ വാണിജ്യ കപ്പലുകൾക്കും സഞ്ചരിക്കുന്നതിന് പൂർണ അനുമതി നൽകിയതായി അറാഗ്ച്ചി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. 46 ദിവസത്തെ കനത്ത വ്യോമാക്രണത്തിനും കരയുദ്ധത്തിനുംശേഷമാണ് ലബനാനിൽ 10 ദിവസത്തെ വെടിനിർത്തലിന് ഇസ്രായേൽ ധാരണയിലെത്തിയത്. വാഷിങ്ടണിൽ ലബനാൻ-ഇസ്രായേൽ ചർച്ച നടക്കാൻ മണിക്കൂറുകൾ അവശേഷിക്കവെയാണ് പത്ത് ദിവസത്തെ വെടിനിർത്തലിന് തീരുമാനമായതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചത്.