പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജെയ്ഷെ ഭീകരനുമായ ഷാഹിദ് ലത്തീഫ് പാകിസ്താനിൽ കൊല്ലപ്പെട്ടു

 

പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ജെയ്ഷെ ഭീകരൻ ഷാഹിദ് ലത്തീഫ് (41)  പാകിസ്താനിൽ കൊല്ലപ്പെട്ടു. സിയാൽകോട്ടിലെ ഒരു പള്ളിയിൽ വെച്ച് അജ്ഞാതസംഘം ഇയാളെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 2010 മുതൽ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിലുള്ളയാളാണ് ഷാഹിദ് ലത്തീഫ്. 

ഇയാളെ വെടിവെച്ചു കൊന്ന ശേഷം അക്രമികൾ ബൈക്കിൽ കയറി റക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു. 2016ൽ പത്താൻകോട്ടിലെ വ്യോമത്താവളത്തിൽ നടന്ന ഭീകരാക്രമണത്തിൽ ഏഴ് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ കേസിലും പ്രതിയാണ് ഇയാൾ.