കെ-റെയില്‍; ഹര്‍ജി നല്‍കിയവരുടെ ഭൂമിയിലെ സര്‍വേ തടഞ്ഞ് ഹൈക്കോടതി

 

സില്‍വര്‍ ലൈന്‍ ഭൂമി സര്‍വേക്കെതിരെ ഹര്‍ജി നല്‍കിയവരുടെ ഭൂമിയിലെ സര്‍വേ തടഞ്ഞ് ഹൈക്കോടതി. പത്തു പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവര്‍ നാലു ഹര്‍ജികള്‍ നല്‍കിയിരുന്നു. ഫെബ്രുവരി 7നാണ് കേസില്‍ വിശദമായ വാദം കേള്‍ക്കുന്നത്. അതുവരെ ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. 

അതേസമയം സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ നടന്നു വരുന്ന സര്‍വേ കോടതി തടഞ്ഞില്ല. സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചല്ല സര്‍വേ നടക്കുന്നതെന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാല്‍ സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്റ്റിലെ സെക്ഷന്‍ നാല് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നുണ്ടെന്നും കെ-റെയില്‍ എന്ന് എഴുതിയ മഞ്ഞ കല്ലുകള്‍ സ്ഥാപിക്കുന്നത് ചട്ടവരുദ്ധമല്ല എന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.