കാക്കനാട് കൂട്ടബലാത്സംഗം: 27കാരിയെ തടവിൽവെച്ച് പീഡിപ്പിച്ചു; നാല് പേർ പിടിയിൽ
Dec 6, 2021, 11:51 IST
എറണാകുളത്ത് കാക്കനാട് 27കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ലഹരിമരുന്ന് നൽകി രണ്ട് ദിവസത്തോളം തടവിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. കൊച്ചി സ്വദേശികളായ അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. യുവതിയുടെ ചിത്രങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.
ഫോട്ടോഷൂട്ടിനെന്ന് പറഞ്ഞ് യുവതിയെ എത്തിച്ച ശേഷമായിരുന്നു പീഡനം. ലഹരിമരുന്ന് നൽകി ഇവരെ മയക്കിയ ശേഷം പ്രതികൾ ചിത്രങ്ങൾ പകർത്തുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.