കളമശേരി സ്ഫോടനം; 16 പേർ ഐസിയുവിൽ, 3 പേരുടെ നില അതീവ ഗുരുതരം
Oct 31, 2023, 17:02 IST
കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ 21 പേരാണ് ചികിത്സയിലുള്ളത്. അതിൽ 16 പേർ ഐസിയുവിലാണ്. മൂന്നു പേരുടെ നില അതീവഗുരുതരമാണ്. അതിൽ 10% പൊള്ളലേറ്റ 14 വയസ്സുള്ള കുട്ടിയെ നാളെ ഐ.സി.യു.വിൽ നിന്ന് വാർഡിലേയ്ക്കു മാറ്റും. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരു രോഗിയെ സ്കിൻ ഗ്രാഫ്റ്റിംഗിനും നൂതന ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്കു മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. തൊടുപുഴ സ്വദേശിനിയായ കുമാരി, കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ്, 12 വയസുകാരി മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന എന്നിവരാണ് മരിച്ചത്.