കളമശേരി സ്ഫോടനം; സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി
Oct 29, 2023, 16:01 IST
കളമശേരിയിലെ സാമ്ര കൺവൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ സർവ്വകക്ഷി യോഗം ചേരും.
കളമശ്ശേരി സ്‌ഫോടനത്തില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. എന്‍ഐഎയും എന്‍എസ്ജിയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണ് കളമശേരിയില്‍ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രതികരിച്ചിരുന്നു. അതിന്റെ മറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നതയേള്ളൂ. മറ്റ് കാര്യങ്ങള്‍ ഇപ്പോള്‍ പറയാറായിട്ടില്ല. ഗൗരവമായി തന്നെ കാര്യങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.