കളമശേരി സ്ഫോടനം; പിന്നിൽ ഡൊമിനിക് മാർട്ടിനെന്ന് പോലീസ്, സ്ഫോടന ശേഷം കുറ്റസമ്മതം നടത്തുന്ന വീഡിയോ പുറത്ത് 

 

 കളമശേരിയിൽ ഇന്ന് രാവിലെയുണ്ടായ സ്ഫോടനത്തിന് പിന്നിൽ കൊടകര സ്റ്റേഷനിൽ കീഴടങ്ങിയ കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് പോലീസ്. എഫ്ബി ലൈവിൽ മാർട്ടിൻ കുറ്റസമ്മതം നടത്തുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സ്ഫോടനം നടക്കുന്ന ദൃശ്യങ്ങൾ ഇയാൾ പോലീസിന് കൈമാറി. 16 വർഷത്തോളം താൻ ഈ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നെന്നും രാജ്യദ്രോഹ നയങ്ങളാണ് ഈ പ്രസ്ഥാനം പഠിപ്പിക്കുന്നതെന്നും മാർട്ടിൻ വീഡിയോയിൽ പറയുന്നു.സഭയുമായി വഴക്കിട്ട് പിരിഞ്ഞെന്നും സംഘടനയുമായുള്ള പ്രശ്നമാണ് കുറ്റകൃത്യം ചെയ്യാൻ കാരണമെന്നും മാർട്ടിൻ പറഞ്ഞു. ഓൺലൈൻ ആയാണ് സ്ഫോടന വസ്തുക്കൾ വാങ്ങിയത് എന്ന്‌ പോലീസിന് മൊഴി നൽകി.

മാർട്ടിൻ 5 വർഷമായി ഭാര്യയുമൊത്ത് തമ്മനത്താണ് താമസം. ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നെത്തിയത്. പോലീസ് സംഘം ഇയാളുടെ വീട്ടിൽ എത്തി പരിശോധന നടത്തുകയാണ്. കുറ്റകൃത്യത്തിന്‌ പിന്നിൽ മാർട്ടിൻ ഒറ്റയ്ക്കല്ല എന്നാണ് പോലീസ് നിഗമനം. ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്.

വീഡിയോ കാണാം 

<a href=https://youtube.com/embed/Fq1XTGqrtlw?autoplay=1&mute=1><img src=https://img.youtube.com/vi/Fq1XTGqrtlw/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden"" style="border: 0px; overflow: hidden;" width="720">