കളമശേരി സ്ഫോടനം; പ്രതിയെ അത്താണിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
Oct 31, 2023, 11:33 IST
കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ അത്താണിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെയായിരുന്നു തെളിവെടുപ്പ് നടത്തിയത്. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
സ്ഫോടനം നടന്ന ദിവസം പുലർച്ചെ 4.58 ന് തമ്മനത്തെ വാടക വീട്ടില്‍ നിന്നും ഇറങ്ങിയ ഡൊമനിക് മാര്‍ട്ടിന്‍ സ്‌കൂട്ടറില്‍ അത്താണിയിലെ വീട്ടിലെത്തിയെന്നും ഇവിടെവെച്ചാണ് ബോംബ് നിര്‍മ്മാണത്തിന്റെ അവസാനഘട്ടം പൂർത്തിയാക്കി. രാവിലെ അഞ്ച് മണിക്കും ഏഴ് മണിക്കും ഇടയില്‍ ബോംബുകളുമായി കളമശേരിയില്‍ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെത്തുന്നതെന്നും മൊഴി നല്‍കിയിരുന്നു. ഇന്ന് വൈകീട്ട് മാർട്ടിനെ കോടതിയിൽ ഹാജരാക്കും.