ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കമൽഹാസൻ 

 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കമൽഹാസൻ. കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുക. ഇന്ന് നടന്ന മക്കൾ നീതി മയ്യം യോ​ഗത്തിലാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ അണികൾ പ്രവർത്തനം ശക്തമാക്കിയിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമൽഹാസൻ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കൾ മുൻപ് അറിയിച്ചിരുന്നു. കോയമ്പത്തൂരിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമൽഹാസൻ യോ​ഗത്തിൽ പറഞ്ഞു.

നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമൽഹാസൻ പരാജയപ്പെട്ടത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികൾ. ബൂത്തുതല സമിതികൾ ഉൾപ്പെടെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും സ‍ജ്ജമായി കഴിഞ്ഞു.