കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു
രാജി പ്രഖ്യാപിക്കുന്നതിനിടെ പൊട്ടിക്കരച്ചിൽ
Aug 28, 2026, 20:53 IST
കർണാടക പ്ലാനിങ് ആൻ സ്റ്റാസ്റ്റിക്‌സ് വകുപ്പ് മന്ത്രി മന്ത്രി ബി. നാഗേന്ദ്ര, ഡി.കെ.ശിവകുമാർ മന്ത്രിസഭയിൽനിന്ന് രാജിവെച്ചു. അഴിമതി ആരോപണങ്ങളെ തുടർന്ന് പ്രതിപക്ഷം ശക്തമായ സമ്മർദ്ദം ഉയർത്തിയ പശ്ചാത്തലത്തിലാണ് രാജി. രാജി പ്രഖ്യാപിക്കുന്നതിനിടെ ബി. നാഗേന്ദ്ര പൊട്ടിക്കരഞ്ഞു. താൻ ദളിതനായതുകൊണ്ടാണ് ലക്ഷ്യമിടുന്നത് എന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് നാഗേന്ദ്ര അവകാശപ്പെട്ടു
വാൽമീകി കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്നാണ് നാഗേന്ദ്രയുടെ രാജി. മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് 25 ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ രാജി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നാഗേന്ദ്ര രാജി പ്രഖ്യാപിച്ചത്.