‘കേരൾ അച്ഛാ ഹേ’; നവകേരള സദസിന് പിന്തുണയുമായി അതിഥി തൊഴിലാളികൾ
Updated: Nov 21, 2023, 17:40 IST

കണ്ണൂരിൽ ‘കേരൾ അച്ഛാ ഹേ ‘എന്ന ബാനർ ഉയർത്തിപ്പിടിച്ച് നവകേരള സദസിന് പിന്തുണയുമായി അതിഥി തൊഴിലാളികൾ. ബിഹാർ, തമിഴ്നാട്, ഉത്തർ പ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ് ബാനർ ഉയർത്തിപ്പിടിച്ച് ജാഥയായി നവകേരള സദസിന് ആശംസ അറിയിച്ച് കണ്ണൂർ കലക്ടറേറ്റ് മൈതാനത്തേക്ക് എത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി സ്ത്രീകളും കുട്ടികളുമാണ് നവകേരള സദസിൽ പങ്കെടുക്കുന്നത്.
കണ്ണൂർ ജില്ലയിൽ രണ്ടാം ദിനമായ ഇന്ന് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അഴിക്കോട്, കണ്ണൂർ, ധർമ്മടം, തലശേരി മണ്ഡലങ്ങളിൽ ആണ് ഇന്ന് നവകേരള സദസ് സംഘടിപ്പിച്ചത്.