കേരള വർമ കോളേജ്  തെരഞ്ഞെടുപ്പ് റീകൗണ്ടിം​ഗ് ഡിസംബർ രണ്ടിന് 

 


തൃശ്ശൂർ: കേരള വർമ്മ കോളേജ് ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ റീകൗണ്ടിംഗ് ഡിസംബർ രണ്ടിന്  രാവിലെ ഒന്പതിന് നടക്കും. റീ കൗണ്ടിങ് വിഡിയോയിൽ പകർത്താനും തീരുമാനമായി. പ്രിൻസിപ്പൽ ചേംബറിൽ നടന്ന വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. വോട്ടിംഗ് ദിവസം വൈദ്യുതി ബന്ധം ഉൾപ്പെടെ തടസ്സപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിൽ പ്രിൻസിപ്പലിന്റെ ചേമ്പറിൽ ആയിരിക്കും വോട്ടെണ്ണൽ നടക്കുക. 

കെ.എസ്.യുവിൻ്റെ ചെയർമാൻ സ്ഥാനാർത്ഥി എസ്. ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ റീക്കൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വോട്ടെണ്ണലിൽ കൃത്രിമം നടത്തിയാണ് എസ്എഫ്‌ഐയുടെ ചെയർമാൻ സ്ഥാനാർത്ഥി വിജയിച്ചതെന്നായിരുന്നു കെഎസ്‌യു ആക്ഷേപം. എസ്.എഫ്.ഐയുടെ 41 വർഷത്തെ ചരിത്രം തിരുത്തി ഒരു വോട്ടിന് കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ വിജയിച്ചിരുന്നു. തുടർന്ന് എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം റീക്കൗണ്ടിംഗ് നടന്നു. 11 വോട്ടിന് എസ്.ഫ് .ഐ സാനാർത്ഥി അനിരുദ്ധൻ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കെഎസ്‌യു സ്ഥാനാർഥി കോടതിയെ സമീപിക്കുകയായിരുന്നു.