സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബോചെ അവാര്‍ഡ് റോസിന ടി.പി.ക്ക് 

 

ബോചെ (ഡോ.ബോബി ചെമ്മണൂര്‍)യുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സദയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് മലപ്പുറം സ്വദേശി റോസിന ടി.പി. ക്ക് സമ്മാനിച്ചു. കാല്‍ ലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. ഏപ്രില്‍ 3ന് വൈകുന്നേരം മൂന്നിന് കോഴിക്കോട് നടന്ന ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി. അവാര്‍ഡ് വിതരണം ചെയ്തു. ബോചെ ചടങ്ങില്‍ മുഖ്യാതിഥിയായി. 

മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ജീവകാരുണ്യ പ്രവര്‍ത്തകരെ അനുമോദിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 25 ജീവകാരുണ്യ പ്രവര്‍ത്തകരെയാണ് ചടങ്ങില്‍ അനുമോദിച്ചത്. കെ.മോഹന്‍ദാസ് (മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍), രവീന്ദ്രന്‍ കുന്ദമംഗലം (അധ്യാപകന്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകന്‍), എം.കെ.രമേഷ്‌കുമാര്‍ (സദയം ചെയര്‍മാന്‍) എന്നീ ജൂറികളാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്