വയനാട്ടില്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു

 

വയനാട്ടില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങിമരിച്ചു. സുഗന്ധഗിരി സ്വദേശി ശാന്തയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകന്‍ മഹേഷ് തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ വൈത്തിരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മഹേഷിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് വിവരം. 

ശാന്തയെ വീട്ടിലെ തറയില്‍ മരിച്ച നിലയിലും മഹേഷിനെ മുറിയില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ദുരൂഹതകള്‍ ഇല്ലെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.