പോസ്റ്റ് മുക്കിയതില്‍ ഉണ്ണിത്താന്‍ ക്ഷുഭിതനെന്ന് അഡ്മിന്‍ പാനല്‍; വധൂവരന്‍മാരുടെ ചിത്രവുമായി പുതിയ പോസ്റ്റ്
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഫെയിസ്ബുക്ക് പേജില്‍ വിവാദമായ പോസ്റ്റില്‍ വിശദീകരണവുമായി അഡ്മിന്‍ പാനല്‍. പേജില്‍ പ്രത്യക്ഷപ്പെട്ട ആദ്യ പോസ്റ്റ് എംപിയുടെ അറിവോ സമ്മതമോ ഇല്ലാതെ പിന്‍വലിച്ചിരുന്നു. ഇതില്‍ ക്ഷുഭിതനായ അദ്ദേഹം നല്‍കിയ ശക്തമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വധൂവരന്‍മാരുടെ അടക്കം മുഴുവന്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നുവെന്ന് അഡ്മിന്‍ പാനല്‍ പുതിയ പോസ്റ്റില്‍ പറയുന്നു.
ഇന്ന് വിവാഹിതരായ മഞ്ചേശ്വത്തെ സിനാനും ഷഫീഖിനും ഒപ്പം എന്ന അടിക്കുറിപ്പുമായി വരന്‍മാരുടെയൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഞായറാഴ്ച ഉണ്ണിത്താന്‍ പോസ്റ്റ് ചെയ്തത്. സ്വവര്‍ഗ്ഗ വിവാഹം പ്രോത്സാഹിപ്പിക്കുന്ന എംപിക്ക് അഭിവാദ്യങ്ങള്‍ എന്നിങ്ങനെയുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ നിരന്നതോടെ മൂന്ന് തവണ പോസ്റ്റ് എഡിറ്റ് ചെയ്യുകയും പിന്നീട് നീക്കം ചെയ്യുകയുമായിരുന്നു.
പോസ്റ്റ് മുക്കിയതും സോഷ്യല്‍ മീഡിയയിലെ ട്രോള്‍ പേജുകള്‍ ആയുധമാക്കി. ഇതിന് പിന്നാലെയാണ് അഡ്മിന്‍ പാനല്‍ പുതിയ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പോസ്റ്റ് കാണാം