കോൺഗ്രസിലെ പ്രശ്‌നങ്ങൾ ചായക്കോപ്പയിലെ ചലനം മാത്രം: ആന്റണി

കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ഒന്നിച്ച് നിൽക്കണമെന്ന് എ.കെ ആന്റണി. ഇവിടത്തെ പ്രശ്നങ്ങൾ ഇവിടെ തന്നെ പരിഹരിക്കാവുന്നതാണ്. കോൺഗ്രസിലെ പ്രശ്നങ്ങൾ ചായക്കോപ്പയിലെ ചലനം മാത്രമാണ്. കലക്കവെള്ളത്തിൽ മീൻ പിടിക്കാമെന്ന് ആരും കരുതേണ്ടെന്നും കോൺഗ്രസ് മുക്ത ഭാരതമെന്നത് ദിവാസ്വപ്നമാണെന്നും ആന്റണി പറഞ്ഞു.
 


തിരുവനന്തപുരം:
കേരളത്തിൽ കോൺഗ്രസ് നേതാക്കൾ ഒന്നിച്ച് നിൽക്കണമെന്ന് എ.കെ ആന്റണി. ഇവിടത്തെ പ്രശ്‌നങ്ങൾ ഇവിടെ തന്നെ പരിഹരിക്കാവുന്നതാണ്. കോൺഗ്രസിലെ പ്രശ്‌നങ്ങൾ ചായക്കോപ്പയിലെ ചലനം മാത്രമാണ്. കലക്കവെള്ളത്തിൽ മീൻ പിടിക്കാമെന്ന് ആരും കരുതേണ്ടെന്നും കോൺഗ്രസ് മുക്ത ഭാരതമെന്നത് ദിവാസ്വപ്‌നമാണെന്നും ആന്റണി പറഞ്ഞു.

ഒന്നിച്ച് നിന്നാൽ ഭരണ തുടർച്ച ഉറപ്പാണെന്നും 2016ൽ ചരിത്രം സൃഷ്ടിക്കാൻ കോൺഗ്രസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.