ബിജു രമേശിന് മറുപടിയുമായി മുഖ്യമന്ത്രി

ബിജു രമേശിന് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. ബാർ കോഴ കേസിൽ ഒരന്വേഷണത്തേയും ഭയക്കുന്നില്ലെന്നും സർക്കാർ തീരുമാനങ്ങളിൽ നിന്നും പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജു രമേശിന് പറയാനുള്ളത് പറയട്ടെ.
 

 

തിരുവനന്തപുരം: ബിജു രമേശിന് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. ബാർ കോഴ കേസിൽ ഒരന്വേഷണത്തേയും ഭയക്കുന്നില്ലെന്നും സർക്കാർ തീരുമാനങ്ങളിൽ നിന്നും പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജു രമേശിന് പറയാനുള്ളത് പറയട്ടെ. ബിജു ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതിൽ അസ്വഭാവികതയുണ്ടെന്നും പരാതി ഉന്നയിക്കുന്നവർ സർക്കാർ എടുത്ത നല്ല തീരുമാനത്തിൽ നഷ്ടം വന്നവരാണെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

അതേസമയം കെ.എം.മാണിക്ക് പണം നൽകിയെന്ന് പറഞ്ഞ അരൂരിലെ ബാറുടമ പിന്മാറി. അരൂരിലെ റസിഡൻസി ബാറുടമ മനോഹരനാണ് നിലപാട് മാറ്റിയത്. മന്ത്രിക്ക് കോഴ നൽകിയതായി അറിയില്ലെന്നും നേരത്തെ മാധ്യമങ്ങളോട് സംസാരിച്ചത് മദ്യലഹരിയിലായിരുന്നെന്നും ബാറുടമ പറഞ്ഞു. ഇതിനെക്കുറിച്ച് കേട്ടറിവ് മാത്രമാണുള്ളത്. കെ.എം.മാണിയെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും എല്ലാം വിജിലൻസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും മനോഹരൻ വ്യക്തമാക്കി. ബാർ കോഴ സംബന്ധിച്ച് തൽക്കാലം ബാറുടമകൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തില്ലെന്നാണ് സൂചന.