ഇന്റർസിറ്റി അപകടം: ആര്യാടൻ ബംഗളൂരുവിലെത്തി

ബംഗളൂരു എറണാകുളം ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി ആര്യാഗൻ മുഹമ്മദ് ബംഗളൂരുവിലെത്തി.
 

ബംഗളൂരു: ബംഗളൂരു എറണാകുളം ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി ആര്യാഗൻ മുഹമ്മദ് ബംഗളൂരുവിലെത്തി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിർദ്ദേശ പ്രകാരമാണ് മന്ത്രി ബംഗളൂരുവിലെത്തിയത്. അപകട സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കർണ്ണാടക ആഭ്യന്തരമന്ത്രി കെ.ജെ ജോർജ്ജുമായി സംസാരിച്ചു. മലപ്പുറം കലക്ടറും എറണാകുളം റേഞ്ച് ഐ.ജിയും അപകടസ്ഥലം സന്ദർശിച്ചു.

ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റർസിറ്റി എക്‌സ്പ്രസ് കർണാടകയിലെ ഹൊസൂരിന് സമീപം ആനേയ്ക്കലിൽവെച്ചാണ് പാളം തെറ്റിയത്. രാവിലെ 7.45നായിരുന്നു സംഭവം.