ബിജു രമേശിന്റെ രഹസ്യമൊഴി പുറത്ത്

ബാർകോഴക്കേസിൽ ബിജു രമേശ് വിജിലൻസിന് നൽകിയ രഹസ്യമൊഴി പുറത്ത്. മന്ത്രി കെ.എം. മാണി അഞ്ചു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ബാറുടമകളുടെ അസോസിയേഷൻ പ്രസിഡന്റ് രാജ് കുമാർ ഉണ്ണി പറഞ്ഞുവെന്ന് മൊഴിയിൽ പറയുന്നു. എക്സൈസ് വകുപ്പ് മന്ത്രി 10 കോടി രൂപ ആവശ്യപ്പെട്ടു, ഇത് അദ്ദേഹത്തിന് കൈമാറി. ഇതേ തുടർന്നാണ് ലൈസൻസ് തുക 30 ലക്ഷത്തിൽ നിന്ന് 23 ലക്ഷമായി കുറച്ചത്. ഇതു കൂടാതെ ബിയർ വൈൻ പർലറിന് 11 ലക്ഷം രൂപ വീതവും മന്ത്രി വാങ്ങി.
 


തിരുവനന്തപുരം: ബാർകോഴക്കേസിൽ ബിജു രമേശ് വിജിലൻസിന് നൽകിയ രഹസ്യമൊഴി പുറത്ത്. മന്ത്രി കെ.എം. മാണി അഞ്ചു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ബാറുടമകളുടെ അസോസിയേഷൻ പ്രസിഡന്റ് രാജ് കുമാർ ഉണ്ണി പറഞ്ഞുവെന്ന് മൊഴിയിൽ പറയുന്നു. എക്‌സൈസ് വകുപ്പ് മന്ത്രി 10 കോടി രൂപ ആവശ്യപ്പെട്ടു, ഇത് അദ്ദേഹത്തിന് കൈമാറി. ഇതേ തുടർന്നാണ് ലൈസൻസ് തുക 30 ലക്ഷത്തിൽ നിന്ന് 23 ലക്ഷമായി കുറച്ചത്. ഇതു കൂടാതെ ബിയർ വൈൻ പർലറിന് 11 ലക്ഷം രൂപ വീതവും മന്ത്രി വാങ്ങി.

35 ലക്ഷം രൂപ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് കൈമാറിയത്. ബാക്കി തുക ബാബു ആവശ്യപ്പെട്ട സ്ഥലത്ത് എത്തിച്ചു കൊടുത്തു. എല്ലാവർഷവും ലൈസൻസ് പുതുക്കുവാൻ വേണ്ടി കെ. ബാബുവിന് പണം നൽകിയതായി ബിജു രമേശിന്റെ മൊഴിയിൽ പറയുന്നു.