നെയ്യാര്‍ ഡാമിലെ ബൈക്ക് സ്റ്റണ്ട് അപകടം; കാലൊടിഞ്ഞ യുവാവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസ്

 
നെയ്യാര്‍ ഡാമില്‍ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാവിനെ ബൈക്കിടിപ്പിച്ച് വീഴ്ത്തിയ ശേഷം മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാവിനെ ബൈക്കിടിപ്പിച്ച് വീഴ്ത്തിയ ശേഷം മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുത്തു. ബുള്ളറ്റില്‍ എത്തി ബൈക്ക് ഇടിച്ചു വീഴ്ത്തുകയും കാലൊടിഞ്ഞ യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്ത ലാലു, അനീഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ കാലാണ് അപകടത്തില്‍ ഒടിഞ്ഞു തൂങ്ങിയത്.

ബൈക്ക് ഇടിച്ച് വീണ ഉണ്ണികൃഷ്ണനെ ഇവര്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. റിസര്‍വോയറിന് സമീപം മൂന്നാം ചെറുപ്പിലാണ് സംഭവം നടന്നത്. മൂന്ന് ബൈക്കുകളില്‍ എത്തിയ 7 യുവാക്കളാണ് സ്റ്റണ്ട് നടത്തിയത്. ഇവയില്‍ ഉണ്ണികൃഷ്ണന്‍ ഓടിച്ചിരുന്ന ബൈക്ക് റോഡിന് കുറുകെ നിന്നപ്പോള്‍ ബുള്ളറ്റ് ഇതില്‍ ഇടിക്കുകയായിരുന്നു.

ഉണ്ണികൃഷ്ണന്റെ കാലിലാണ് ബുള്ളറ്റ് ഇടിച്ചത്. തൊട്ടു പിന്നാലെ ബുള്ളറ്റില്‍ ഉണ്ടായിരുന്നവര്‍ ഉണ്ണികൃഷ്ണനെയും മറ്റുള്ളവരെയും മര്‍ദ്ദിക്കുകയായിരുന്നു.