പ്രളയ പുനരധിവാസം; ബോബി ചെമ്മണൂര്‍ 6 കോടി വിലയുള്ള ഒരേക്കര്‍ ഭൂമി കൈമാറി

പ്രളയത്തില് വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്ക്ക് വീട് നിര്മ്മിക്കുന്നതിനായി ഡോ. ബോബി ചെമ്മണൂര് കല്പ്പറ്റയില് ഒരേക്കര് സ്ഥലം സൗജന്യമായി നല്കി
 

കല്‍പ്പറ്റ: പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി ഡോ. ബോബി ചെമ്മണൂര്‍ കല്‍പ്പറ്റയില്‍ ഒരേക്കര്‍ സ്ഥലം സൗജന്യമായി നല്‍കി. ഭൂമിയുടെ രേഖ കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് ബോബി ചെമ്മണൂര്‍ കൈമാറി. കല്‍പ്പറ്റ നഗരത്തിന് സമീപം ആറുകോടി രൂപയോളം വിലമതിക്കുന്ന സ്ഥലമാണ് പ്രളയ ബാധിതര്‍ക്കായി സൗജന്യമായി നല്‍കിയത്.

സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, വിജയന്‍ ചെറുകര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭൂമി രജിസ്‌ട്രേഷന് ആധാരം സൗജന്യമായി തയ്യാറാക്കി നല്‍കിയ എസ്. സനല്‍കുമാറിനെ ചടങ്ങില്‍ ആദരിച്ചു.