ഡോമിസിലറി കെയര്‍ സെന്ററില്‍ ബോബി ഫാന്‍സിന്റെ സഹായം

തോളൂര് ഗ്രാമപഞ്ചായത്ത് ഡോമിസിലറി കെയര് സെന്ററില് (ഡിസിസി) ബോബി ഫാന്സ് ചാരിറ്റബിള് ട്രസ്റ്റ് തൃശൂരിന്റെ ആഭിമു ഖ്യത്തില് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.
 

തോളൂര്‍ ഗ്രാമപഞ്ചായത്ത് ഡോമിസിലറി കെയര്‍ സെന്ററില്‍ (ഡിസിസി) ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് തൃശൂരിന്റെ ആഭിമു ഖ്യത്തില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ബോബി ഫാന്‍സ് തൃശൂര്‍ കോ-ഓര്‍ഡിനേറ്റേഴ്സായ ലിവിന്‍ പറപ്പൂര്‍, ജോജി മാളിയമ്മാവ് എന്നിവര്‍ ചേര്‍ന്ന് തോളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണിക്ക് കിറ്റ് കൈമാറി. ഡിസിസിയിലെ അന്തേവാസികളുടെ ഭക്ഷണത്തിനാവശ്യമായ അവശ്യവസ്തുക്കളാണ് കിറ്റിലുള്ളത്.