ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് ലീഡ് തുടരുന്നു; ബിജെപി മൂന്നാം സ്ഥാനത്ത്
ചെങ്ങന്നൂര്‍: ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള് എല്ഡിഎഫ് സ്ഥാനാര്ത്ഥി സജി ചെറിയാന് മുന്നിട്ട് നില്ക്കുന്നു. 7000 വോട്ടിനാണ് സജി ചെറിയാന് മുന്നിട്ട് നില്ക്കുന്നു. യുഡിഎഫിന് 20786ഉം ബിജെപിക്ക് 15529ഉം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. 23 ബൂത്തുകളുള്ള മന്നാര് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. മുന്‍സിപ്പാലിറ്റികളിലെ വോട്ടെണ്ണലാണ് ഇപ്പോള് പുരോഗമിക്കുന്നത്.
മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിക്കഴിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയ പഞ്ചായത്താണ് മാന്നാര്‍. ഇത്തവണ ലീഡ് നില കൂടിയിട്ടുണ്ട്. ഏതാണ്ട് 200ല്‍പ്പരം വോട്ടുകള്‍ 14 ബൂത്തുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ സജി ചെറിയാന് അധികം ലഭിച്ചിട്ടുണ്ട്. ഇവിടെ ബിജെപിക്കാണ് നഷ്ടം.
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പാണ്ടനാട് പഞ്ചായത്തിലെ വോട്ടുകള്‍ കോണ്‍ഗ്രസ് അനുകൂല തരംഗം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ യുഡിഎഫിന് വന്‍ ഭൂരിപക്ഷമുണ്ടായ പഞ്ചായത്താണിത്. ആദ്യഘട്ടങ്ങളിലെ സൂചനകള്‍ അനുസരിച്ച് ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ളയുടെ നില പരുങ്ങലിലാണ്.
ഏകദേശം 12 മണിയോടെ തെരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമാകുമെന്നാണ് കരുതുന്നത്. എല്‍ഡിഎഫ് സ്ഥാനാര്ത്ഥി സജി ചെറിയാന്‍ മുന്നേറ്റം നടത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. മുന്‍സിപാലിറ്റികളിലെ വോട്ടുകള്‍ നിര്‍ണായകമാവും എല്‍ഡിഎഫിനും യൂഡിഎഫിനും ഒരുപോലെ പ്രതീക്ഷയുള്ളത് മുന്‍സിപാലിറ്റികളിലാണ്.