ഗെയിംസ് അഴിമതി സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിയേയും തിരുവഞ്ചൂരിനേയും വെല്ലുവിളിച്ച് ഗണേഷ്

ദേശീയ ഗെയിംസ് നടത്തിപ്പിലെ അഴിമതി ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനേയും വെല്ലുവിളിച്ച് കെ.ബി ഗണേഷ്കുമാർ. സിബിഐ അന്വേഷണത്തിന് ഇരുവരും തയ്യാറാണോ എന്ന് ഗണേഷ്കുമാർ ചോദിച്ചു. താനും എം. വിജയകുമാറും മന്ത്രിയായിരുന്ന കാലത്തെ ആരോപണങ്ങൾ കൂടി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 


കൊല്ലം: ദേശീയ ഗെയിംസ് നടത്തിപ്പിലെ അഴിമതി ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനേയും വെല്ലുവിളിച്ച് കെ.ബി ഗണേഷ്‌കുമാർ. സിബിഐ അന്വേഷണത്തിന് ഇരുവരും തയ്യാറാണോ എന്ന് ഗണേഷ്‌കുമാർ ചോദിച്ചു. താനും എം. വിജയകുമാറും മന്ത്രിയായിരുന്ന കാലത്തെ ആരോപണങ്ങൾ കൂടി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലാലിസത്തെ മറയാക്കി പല അഴിമതിക്കാരും രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും ഗണേഷ് പറഞ്ഞു. വാങ്ങിയ പണം ലാൽ തിരികെ നൽകിയതോടെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം കഴിഞ്ഞു. അദ്ദേഹത്തെ വെറുതേ വിടണമെന്നും ഗണേഷ് കൂട്ടിച്ചേർത്തു.

ഗണേഷ് കുമാറിന്റെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് വിജയകുമാറും ആവശ്യപ്പെട്ടു. ലാലിസമെന്ന നിസാര പ്രശ്‌നത്തെ ഊതി വീർപ്പിച്ച് പ്രധാന പ്രശ്‌നത്തിൽ നിന്നു ശ്രദ്ധമാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.