തിരുവനന്തപുരത്തെ ലുലുമാൾ നിർമ്മാണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

 

തിരുവനന്തപുരം ലുലു മാള്‍ നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കേരള ഹൈക്കോടതി തള്ളി. കൊല്ലം സ്വദേശി കെഎം സലീം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് എസ്.വി ഭട്ടി, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റെയാണ് വിധി. 

തീരദേശ പരിപാലന നിയമം ലംഘിച്ചാണ് ലുലു മാൾ നിർമ്മാണം നടത്തിയത് എന്നായിരുന്നു പരാതി. പരാതിക്കാരന്റെ വാദം തെറ്റിദ്ധാരണ മൂലമാണെന്ന് കോടതി പറഞ്ഞു. ആവശ്യമായ രേഖകള്‍ പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കിയത് എന്ന് കോടതി പറഞ്ഞു. 

ഒന്നരലക്ഷം ചതുരശ്ര മീറ്ററിലധികം വലുപ്പമുള്ള നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത അതോറിറ്റിക്ക് അനുവാദമില്ലെന്നാണ് പരാതിക്കാരന്‍ വാദിച്ചത്. എന്നാല്‍ ഇത് നിലനില്‍ക്കില്ലെന്നാണ് കോടതി കണ്ടെത്തിയത്.