ഇന്ത്യ ഫോര്‍ കേരള കോണ്‍ക്ലേവ് തിരുവനന്തപുരത്ത് നടന്നു

കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക മേഖലകളില് കനത്തനഷ്ടമുണ്ടാക്കിയ പ്രളയത്തിനു ശേഷം കേരളം പുനര് നിര്മിക്കാനുള്ള രാഷ്ട്രീയ, കോര്പ്പറേറ്റ്, സര്ക്കാര്, വിനോദ മേഖലകളുടെ ഐക്യദാര്ഢ്യത്തിന് കളമൊരുക്കിയ ഇന്ത്യ ഫോര് കേരള കോണ്ക്ലേവ് തിരുവനന്തപുരത്ത് നടന്നു. തൈക്കാട് ടാജ് വിവാന്റയില് ടൈംസ് നെറ്റ്വര്ക്ക് സംഘടിപ്പിച്ച കോണ്ക്ലേവില് സംസ്ഥാന ഗവര്ണര് പി. സദാശിവം, ധനകാര്യമന്ത്രി തോമസ് ഐസക്, എംപിമാരായ ശശി തരൂര്, വി. മുരളീധരന്, സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്റ, സിനിമാ-വിനോദരംഗത്തു നിന്ന് നിന്ന് റസൂല് പൂക്കുട്ടി, ഉഷാ ഉതുപ്പ്, റീമാ കല്ലിങ്കല് തുടങ്ങിയവര് പങ്കെടുത്തു. കേന്ദ്ര ധനകാര്യമന്ത്രി അരുണ് ജെയ്റ്റിലി, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരുടെ വിഡിയോ സന്ദേശങ്ങളും കോണ്ക്ലേവില് അവതരിപ്പിച്ചു.
 

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ കനത്തനഷ്ടമുണ്ടാക്കിയ പ്രളയത്തിനു ശേഷം കേരളം പുനര്‍ നിര്‍മിക്കാനുള്ള രാഷ്ട്രീയ, കോര്‍പ്പറേറ്റ്, സര്‍ക്കാര്‍, വിനോദ മേഖലകളുടെ ഐക്യദാര്‍ഢ്യത്തിന് കളമൊരുക്കിയ ഇന്ത്യ ഫോര്‍ കേരള കോണ്‍ക്ലേവ് തിരുവനന്തപുരത്ത് നടന്നു. തൈക്കാട് ടാജ് വിവാന്റയില്‍ ടൈംസ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം, ധനകാര്യമന്ത്രി തോമസ് ഐസക്, എംപിമാരായ ശശി തരൂര്‍, വി. മുരളീധരന്‍, സംസ്ഥാന ഡിജിപി ലോക്നാഥ് ബെഹ്റ, സിനിമാ-വിനോദരംഗത്തു നിന്ന് നിന്ന് റസൂല്‍ പൂക്കുട്ടി, ഉഷാ ഉതുപ്പ്, റീമാ കല്ലിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ വിഡിയോ സന്ദേശങ്ങളും കോണ്‍ക്ലേവില്‍ അവതരിപ്പിച്ചു.

പ്രതിസന്ധിയുടെ ഘട്ടത്തില്‍ പരസ്പരം സഹായമായി മാതൃകാപരമായ സമീപനം പ്രകടിപ്പിച്ച കേരള ജനതയ്ക്ക് രാജ്യത്തിന്റെ മുഴുവന്‍ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ സന്ദേശത്തില്‍ പറഞ്ഞു. പ്രളയത്തിനു ശേഷമുള്ള കേരളത്തില്‍ ഇപ്പോള്‍ രണ്ടു ദിശാ ലക്ഷ്യങ്ങളുള്ള പ്രവത്തനങ്ങളാണ് നടക്കുന്നതെന്ന് ഇപ്പോള്‍ അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ വിഡിയോ സന്ദേശത്തിലൂടെ വിശദീകരിച്ചു.

ദുര്‍ഘട ഘട്ടത്തില്‍ കേരളീയര്‍ നിസ്വാര്‍ത്ഥരായി പരസ്പരം സഹായിക്കാനായി നിലകൊണ്ടപ്പോള്‍ അതില്‍ നിര്‍മണായക പങ്കു വഹിച്ച പ്രാദേശിക ഹീറോകളെയും ഇന്ത്യാ ഫോര്‍ കേരള കോണ്‍ക്ലേവ് ആദരിക്കുകയുണ്ടായി. ദക്ഷിണ വ്യോമ കമാന്റ് എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സുരേഷ്, ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് കര്‍ണാടക ആന്‍ഡ് കേരള സബ് ഏരിയ മേജര്‍ ജനറല്‍ സഞ്ജീവ് നരേന്‍, കോസ്റ്റല്‍ വാരിയര്‍ ശില്‍വദാസന്‍ ആന്റണി, എറണാകുളം റേഞ്ച് ഐജി വിജയ് സഖാരെ ഐപിഎസ്, ഫുഡ് സേഫ്റ്റി കമ്മീഷണര്‍ രാജമാണിക്യം ഐഎഎസ്, സിനിമാതാരം ടോവിനോ തോമസ് എന്നിവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു.