അത് പെയിന്റല്ല, 14 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ്; കണ്ണൂരില്‍ പിടിച്ചത് സ്വര്‍ണ്ണം കടത്താനുള്ള പുതിയ ഐഡിയ
ജീന്‍സില്‍ സ്വര്‍ണ്ണം പൂശി കടത്താനുള്ള ശ്രമം പിടിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിലൂടെയാണ് പുതിയ രീതിയില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമം നടന്നത്. 302 ഗ്രാം സ്വര്‍ണ്ണമാണ് ജീന്‍സില്‍ പൂശിയിരുന്നത്. ഒറ്റനോട്ടത്തില്‍ ജീന്‍സില്‍ പെയിന്റടിച്ചതു പോലെ തോന്നും. 14 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് ഇതെന്ന് കസ്റ്റംസ് അറിയിച്ചു.
ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് സ്വര്‍ണക്കടത്തിന്റെ വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വിമാനത്താവളത്തില്‍ എത്തിയ പ്രതി താന്‍ ധരിച്ചിരുന്ന ജീന്‍സിലായിരുന്നു സ്വര്‍ണം പൂശിയിരുന്നത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു സ്വര്‍ണക്കടത്ത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്തിടെ കുഴമ്പുരൂപത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം അമൃത്‌സര്‍ വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ഷാര്‍ജയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 1,894 ഗ്രാം സ്വര്‍ണമാണ് പിടിയിലായത്. ഏകദേശം 78 ലക്ഷത്തോളം രൂപയുടെ സ്വര്‍ണമായിരുന്നു ഇത്.