പ്രതിപക്ഷ ഉപരോധം; മാണി നിയമസഭയിൽ തങ്ങിയേക്കും

പ്രതിപക്ഷത്തിന്റെ ഉപരോധം നേരിടുന്നതിനായി ധനമന്ത്രി കെ.എം മാണി ഇന്ന് നിയമസഭയിൽ തങ്ങിയേക്കും.
 

 

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ഉപരോധം നേരിടുന്നതിനായി ധനമന്ത്രി കെ.എം മാണി ഇന്ന് നിയമസഭയിൽ തങ്ങിയേക്കും. നിയമസഭയ്ക്ക് സമീപമുള്ള ഡെപ്യൂട്ടി സ്പീക്കറുടെ വസതിയിലാകും മാണി തങ്ങുക. ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം ആവിഷ്‌കരിച്ചിരിക്കുന്ന സമര പരിപാടികളിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

അതേ സമയം ബജറ്റ് ദിനത്തിൽ പള്ളിയിൽ പോകാറുണ്ടായിരുന്ന മാണി പതിവ് തെറ്റിച്ച് ഇന്ന് പള്ളിയിൽ പോയി. പാളയം സെന്റ് ജോസഫ് പള്ളിയിലാണ് മാണി ഇന്ന് രാവിലെ പോയത്.