ബിജു രമേശിനെ മലയാളികൾക്ക് അറിയാം: മാണി

ബിജു രമേശിന് മന്ത്രി കെ.എം മാണിയുടെ മറുപടി. ബിജു രമേശ് ആരാണെന്ന് മലയാളികൾക്ക് അറിയാമെന്ന് മാണി. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നതെന്നും മാണി പറഞ്ഞു.
 

 

തിരുവനന്തപുരം: ബിജു രമേശിന് മന്ത്രി കെ.എം മാണിയുടെ മറുപടി. ബിജു രമേശ് ആരാണെന്ന് മലയാളികൾക്ക് അറിയാമെന്ന് മാണി. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നതെന്നും മാണി പറഞ്ഞു.

മാണിക്കെതിരായ ആരോപണം പിൻവലിക്കാൻ ജോസ് കെ.മാണിയും മന്ത്രി പി.ജെ.ജോസഫും ഇടപെട്ടതായി ബിജു രമേശ് ആരോപിച്ചിരുന്നു. മാണിക്ക് കോഴ നൽകിയതിന്റെ ശബ്ദരേഖകൾ അടക്കമുള്ളവ അടുത്ത ദിവസം വിജിലൻസ് അന്വേഷണ സംഘത്തിന് നൽകുമെന്നും ബിജു രമേശ് പറഞ്ഞു. വിജിലൻസ് അന്വേഷണത്തിലെ വിവരങ്ങളെല്ലാം ചോരുകയാണ്. വിജിലൻസ് അന്വേഷണത്തിൽ കേസ് തെളിയുന്നില്ലെങ്കിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജു രമേശ് വ്യക്തമാക്കി.

മാണി കോഴ വാങ്ങിയെന്ന ആരോപണത്തിൽ നിന്ന് ബാറുടമകൾ മലക്കം മറിഞ്ഞിരുന്നു.  മാണിക്ക് ഒരു കോടി രൂപ നൽകിയെന്ന് മുമ്പ് ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ബിജു രമേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.