കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർത്ഥിനിയെ അപമാനിച്ച കണ്ടക്ടർക്കെതിരെ കേസ്

കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച കണ്ടക്ടർക്കെതിരെ കേസെടുത്തു. ഇയാൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
 

 

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച കണ്ടക്ടർക്കെതിരെ കേസെടുത്തു. ഇയാൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

എറണാകുളം-മൈസൂർ കെ.എസ്.ആർ.ടി.സി ബസിൽ ഇന്നു പുലർച്ചെയാണ് സംഭവം. എറണാകുളം ഡിപ്പോയിലെ കണ്ടക്ടർ ഷാജിക്കെതിരെയാണ് പരാതി. കണ്ടക്ടർക്കെതിരെ കേസെടുക്കാതെ മീനങ്ങാടി പോലീസ് വിട്ടയച്ചത് വിവാദമായിരുന്നു. സംഭവം വിവാദമായതിനെ തുടർന്നാണ് പോലീസ് കണ്ടക്ടർക്കെതിരെ കേസെടുത്തത്.

തന്നെ അപമാനിക്കാൻ ശ്രമിച്ചതായി ഒരു പെൺകുട്ടി പരാതി നൽകിയാൽ ആരോപണവിധേയനെ കസ്റ്റഡിയിലെടുക്കണമെന്നാണ് നിയമം. എന്നാൽ പരാതി നൽകാനെത്തിയ പെൺകുട്ടിയെ സ്‌റ്റേഷനിലിരുത്തിയ ശേഷം കണ്ടക്ടറെ പറഞ്ഞുവിടുകയായിരുന്നെന്നാണ് റിപ്പോർട്ട്. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് കണ്ടക്ടറെ വിട്ടയച്ചതെന്നാണ് പോലീസിന്റെ മറുപടി. തിരുവനന്തപുരം ട്രാഫിക് സ്‌റ്റേഷനിലെ പോലീസുകാരിയുടെ ഭർത്താവാണ് പ്രതിയായ കണ്ടക്ടറെന്നാണറിയുന്നത്.